വിവാഹ വാർഷികം

JY Infopark
By JY Infopark May 4, 2020 18:50

വിവാഹ വാർഷികം

കസിൻ ചേട്ടനെ വിവാഹ വാർഷിക ആശംസകൾ അറിയിക്കാൻ വിളിച്ചപ്പോൾ ആണു മനസ്സിലായത് കക്ഷി ഭാര്യയുമായി തീയേറ്ററിൽ സിനിമ കണ്ടിരിക്കുകയാണ്. അവരുടെ വാർഷികാഘോഷ വിശേഷങ്ങൾ കേട്ടപ്പോൾ ശരിക്കും അത്ഭുതപെട്ടു. അതിന് കാരണം ഉണ്ട് . മൂന്ന് മക്കളേയും സ്കൂളിൽ പറഞ്ഞയച്ച ശേഷം ലീവെടുത്താണ് അവർ
വിവാഹ വാർഷികം ആഘോഷിക്കാൻ ഇറങ്ങിയത് . പിന്നീട് ആലോചിച്ചപ്പോൾ അതിൽ ഒരു രസം തോന്നി . കാരണം ഞാനും റോസ്മിനും കുറച്ചു നാളായി ജോലിയും , രണ്ടു കൊച്ചു കുഞ്ഞുങ്ങളും മറ്റു വീട്ടു കാര്യങ്ങളുമൊക്കെയായി
എപ്പോഴും തിരക്കിലാണ്. പലപ്പോഴും രാത്രിയിൽ ഞങ്ങൾ ഒറ്റയ്ക്ക് സംസാരിക്കാം എന്നു വിചാരിക്കുമെങ്കിലും ഓഫീസിൽ നിന്നു വരുമ്പോൾ വളരെ വൈകും . ഇനി എങ്ങാനും നേരെത്തേ എത്തിയാലും മക്കളെ ഉറക്കാൻ കിടത്തി കഥ പറഞ്ഞ് പറഞ്ഞ് ഞാൻ തന്നെ ആദ്യം ഉറങ്ങും.


പിന്നെ ആകെയുള്ളത് രാവിലെ ഞാൻ റോസ്മിയെ കാറിൽ ബസ്സ് സ്റ്റോപ്പിൽ കൊണ്ടു വിടുന്ന സമയമാണ് . ഞങ്ങൾ മാത്രമുള്ള സമയം . ചെറിയ ക്ഷീണമൊക്കെ ഉണ്ടെങ്കിലും ഞാൻ അത് മുടക്കാറില്ല . അതിൻ്റെ മോട്ടിവേഷൻ ഞാൻ വളരെ ബഹുമാനത്തോടും സ്നേഹത്തോടും കാണുന്ന ഒരു അങ്കിളും ആൻ്റിയും ആണ്. തിരക്കുകൾ ഒത്തിരി ഉണ്ടെങ്കിലും അവർ രണ്ടാളും കൂടി വൈകിട്ട് കുറച്ചു നേരം നടക്കുകയും പരസ്പരം സംസാരിക്കുകയും ചെയ്യും. അത് അവരുടെ വിവാഹ ജീവിതത്തെ മനോഹരമാക്കുന്നു എന്നു മനസ്സിലാക്കിയിട്ടുണ്ട്.

ഞാൻ റോസ്മിനോട് ഞങ്ങളുടെ വിവാഹ വാർഷിക ദിനം അടുക്കാറായപ്പോൾ കസിൻ ചേട്ടനും ചേച്ചിയും പോയതുപോലെ ഒന്നു കറങ്ങിയാലോ എന്നു ചോദിച്ചു . ലീവ് എടുക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ( എൻ്റെ ആ ദിവസത്തെ ജോലി പെന്റിങ് ആകും .ഭാര്യയ്ക്ക് ആ ദിവസമുള്ള ലാബും ക്ലാസ്സും മറ്റു ടീച്ചേർസുമായി അഡ്ജസ്റ്റ് ചെയ്യണം) മാത്രമല്ല, ഇത് അറിഞ്ഞാൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്തയും മനസ്സിലുണ്ടായി . ഒന്നാമതേ എനിക്ക് ചിലരുടെ സ്കെയിൽ പ്രകാരം മച്ചൂരിറ്റി കുറവാണ്. വിവാഹശേഷവും തുടരുന്ന ഒരു കത്തോലിക്കാ യുവജന മുന്നേറ്റവുമായി ചേർന്നുള്ള എൻ്റെ പ്രവർത്തനങ്ങളാണ് അതിനു കാരണം . അവരുടെ അഭിപ്രായത്തിൽ ‘ കല്യാണം കഴിയുമ്പോൾ ഇവനൊക്കെ അടങ്ങി ഒതുങ്ങി ഇരിക്കും എന്നാ വിചാരിച്ചത് . അതിനു പകരം സ്ഥിരം ഉള്ള യാത്രകൾ പോരാഞ്ഞിട്ട് എന്തോ ഇതിൻ്റെ ട്രെയിനിങ് എന്ന് പറഞ്ഞ് ഈ അടുത്തു വിദേശത്ത് വരെ പോയിരിക്കുന്നു . ഇതൊന്നും പോരാഞ്ഞിട്ടു അവളേയും പിള്ളേരേയും ഇടയ്ക്ക് ഇതിൻ്റെ ഓരോ പരിപാടിക്കും കൊണ്ടു പോകും’. ഇത് ഒരു ജീവിത ശൈലിയാണെന്നു മറ്റും പറയാൻ ശ്രമിച്ചെങ്കിലും എല്ലാം ചീറ്റിപ്പോയി . ഇതുകൊണ്ടൊന്നും തളരരുത് അലക്സി തളരരുത് എന്ന് സ്വ