സഹനത്തിന്റെ ചൂളയിലൂടെ ദൈവം വിശുദ്ധീകരിച്ചപ്പോൾ…

JY Infopark
By JY Infopark June 27, 2020 13:13

സഹനത്തിന്റെ ചൂളയിലൂടെ ദൈവം വിശുദ്ധീകരിച്ചപ്പോൾ…

16 വർഷങ്ങൾക്ക് മുൻപ് ഈ ദിവസം അതായത് 2004 ജൂൺ 26, അത്ര നല്ലതല്ലാത്ത ഒരു വാർത്തയാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. ഒന്നാം വർഷ BSc Nursing വിദ്യാർഥിനിയായിരുന്ന എന്റെ ചേച്ചി സിന്ധ്യ വീണു ചെറിയ ഒരു അപകടം ഉണ്ടായി, നടുവിന് വേദന ഉണ്ട് എന്നൊക്കെ അറിഞ്ഞു. ചെറിയ ഒരു വീഴ്ചയുടെ ബുദ്ധിമുട്ട് എന്ന് ഞങ്ങൾ അത് ആദ്യം ലഘൂകരിച്ച് കണ്ടപ്പോൾ പിന്നീടുള്ള ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും ആ വീഴ്ചയുടെ ആഘാതം ഞങ്ങൾക്ക് മനസ്സിലാക്കി തന്നു.

ചുറുചുറുക്കോടെ ഓടി നടന്നിരുന്ന പത്തൊൻപത് വയസ്സുകാരി ഏറെക്കുറെ സ്വന്തം കിടക്കയിലേക്ക് ഒതുങ്ങി.. ആദ്യഘട്ട ചികിത്സ അവൾ പഠിച്ചിരുന്ന കർണാടകയിലെ കോളാർ മെഡിക്കൽ കോളേജിൽ നടത്തി, കാര്യമായ പുരോഗതി ഒന്നും ഇല്ലാതായപ്പോൾ അവിടുത്തെ ചികിത്സരീതിയുടെ കുറവായി കണ്ട് നാട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനം ആയി. അപ്പോഴേക്കും അത്യാവശ്യകാര്യങ്ങൾ പോലും ചെയ്യാൻ അവൾ‌ ഏറെ കഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു. അങ്ങനെ എറണാകുളത്തുള്ള ഏറെ പ്രശസ്തമായ ഹോസ്പിറ്റലിൽ അവളെ അഡ്മിറ്റ് ചെയ്തു. പ്രഗല്ഭരായ ഡോക്ടർമാർ.. ഓരോ ദിവസവും ഓരോ കണക്കുകൂട്ടലുകൾ.. മെഡിക്കൽ റിപ്പോർട്ടുകൾ.. അവസാനം നട്ടെല്ലിന് പൊട്ടലുണ്ട് എണീറ്റ് നടക്കാൻ പ്രയാസം ആണ് എന്ന് വരെയായി…എല്ലാവരും തകർന്ന അവസ്ഥയിലായി.. സാമ്പത്തിക ബുദ്ധിമുട്ടുകൾ വേറെയും..

കുറെ നാളത്തെ ആശുപത്രി വാസം കഴിഞ്ഞപ്പോൾ ഇനി തങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു ഡോക്ടർമാർ കയ്യൊഴിഞ്ഞു. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുന്ന തരത്തിൽ വീട്ടിലേക്ക് അവളെ കൊണ്ടുവന്നപ്പോൾ മാറിനിന്നു കരയുവാനേ ഞങ്ങൾക് സാധിച്ചിരുന്നുള്ളു. എന്നാലും ദൈവം ഈ അവസ്ഥയിൽ കൈവിടില്ല എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

കുറെ ആളുകൾ സഹതപ്പിച്ചപ്പോൾ ചിലർ കുറ്റപ്പെടുത്തി. കാരണവന്മാരുടെ പാപപരിഹാരം മകൾ അനുഭവിക്കുന്നു എന്ന് പോലും ആളുകൾ അടക്കം പറഞ്ഞു കേട്ടപ്പോൾ, ഈശോ അന്ധനെ സുഖപ്പെടുത്തിയപ്പോൾ പറഞ്ഞപോലെ ഇത് ഇവന്റെയോ മാതാപിതാക്കളുടെയോ പാപം മൂലം അല്ല ദൈവമഹത്വം വെളിപ്പെടുത്താൻ ആണെന്ന് സ്വയം വിശ്വസിപ്പിച്ചു.

എന്നിരുന്നാലും ചേച്ചിയുടെ രോഗാവസ്ഥ യ്ക്ക്‌ മാറ്റം ഒന്നും ഉണ്ടായില്ല.. ” ജെസ്സി മരിക്കുമ്പോൾ ഈ മകളെ ആരെ ഏല്പിക്കും” എന്നു സമപ്രായക്കാരായ മക്കളുള്ള ബന്ധുക്കൾ നെടുവീർപ്പിട്ടു .. ദയനീയമായ അവസ്ഥ.. എന്നാലും ഒരു പോരാളിയെ പോലെ മമ്മി യുദ്ധം ചെയ്യുന്നത് ഞാൻ കണ്ടൂ.. കണ്ണീരോടെ പ്രാർത്ഥിക്കുന്നതും..

എണീറ്റ് നടക്കാൻ പറ്റാത്ത കുട്ടിയെ നഴ്സിംഗ്ന് വിട്ടിട് കാര്യമില്ല. BSc Nursing പകുതി വഴിയേ ഉപേക്ഷിക്കാം എന്ന തീരുമാനം പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഒരു സീറ്റ് പോയത് കാരണം നാല് വർഷത്തെ ഫീസ് അടച്ചാൽ മാത്രമേ കൊടുത്തിരുന്ന സർട്ടിഫിക്കറ്റ് തിരിച്ച് നൽകൂ എന്ന് അവരും വാശി പിടിച്ചു. ഒരു മാതിരി ഇടി വെട്ടിയവനെ പാമ്പ് കടിച്ചു പോലെ.. നാലഞ്ചു ലക്ഷം ഫീസ് കൊടുത്തിട്ട് ഡിഗ്രീ പോലും ഇല്ലാതെ ഞാൻ പോരില്ല എന്ന് ചേച്ചിക്കും വാശിയായി.

എല്ലാ പ്രതീക്ഷകളും അറ്റപ്പോൾ പ്രാർത്ഥന മാത്രമായി ഏക ആശ്രയം. ചേർപ്പുങ്കൽ ഹോസ്റ്റലിൽ നിന്നിരുന്ന എന്നെ വാർഡൻ ആയിരുന്ന Sr. Shinet Maria ഉപദേശിച്ചു ” നീ എല്ലാ ദിവസവും കുർബാനയ്ക്ക് പോയി പ്രാർത്ഥിക്കണം. ഞായാറാഴ്ച ദിവ്യകാരുണ്യ ആരാധനക്ക് പോ.. ഉണ്ണീശോ ശരിയാക്കും.”
വല്യ വിശ്വാസം ഇല്ലായിരുന്നെങ്കിലും എന്റെ കുടുംബത്തെ അടുത്തറിയുന്ന സിസ്റ്റെറിനെ എതിർക്കാൻ തോന്നിയില്ല..

അങ്ങനെ മാസങ്ങൾ കടന്നു പോയി.. വീട്ടിൽ കുറെ നാൾ കിടന്നപ്പോൾ ബന്ധുക്കളിൽ ആരോ പറഞ്ഞു: ” എല്ലാത്തര ചികിത്സകളും കഴിഞ്ഞതല്ലെ.. നമുക്ക് ഇൻഡോ അമേരിക്കൻ ആശുപത്രി ഒന്ന് നോക്കിയാലോ”.. അതിലും പ്രഗല്ഭരായ ഡോക്ടർമാർ കൈവിട്ടത് കൊണ്ട് വല്യ വിശ്വാസം ഉണ്ടായില്ല.. എങ്കിലും അവിടെ കൊണ്ടുപോകാൻ തീരുമാനിച്ചു. അങ്ങനെ Dr. ബിജു രവീന്ദ്രൻ എന്നയാളുടെ ചികിത്സയിലായി. അനേകം ഡോക്ടർമാർ വിട്ടുപോയ കാരണങ്ങൾ കുറച്ച് ദിവസങ്ങൾ കൊണ്ടുതന്നെ ഡോക്ടർ മനസ്സിലാക്കി. ചികിത്സ തുടങ്ങി.. തീർത്തും കിടപ്പായി പോയ അവള് പതിയെ നടക്കാൻ തുടങ്ങി.

അങ്ങനെ ഇരിക്കെ ഒന്നാം വർഷ പരീക്ഷ വന്നെത്തി. തോറ്റാലും പോയി അറ്റൻഡ് ചെയ്താൽ പിന്നീട് ഗുണം ഉണ്ടാകും എന്ന് പ്രവൃത്തിപരിചയം ഉള്ളവർ പറഞ്ഞു.. അങ്ങനെ അവളെ പിന്നെയും കോളേജിൽ കൊണ്ടാക്കി. കൊച്ചു കുഞ്ഞുങ്ങളെ പോലെ അവള് പിച്ച വെക്കുമ്പോഴും, നിന്നും കിടന്നുമായി പരീക്ഷപേപ്പറിൽ കുത്തികുറിമ്പോഴും ഞങ്ങളുടെ മനസ്സുരുകി. എന്നാലും അവള് തോറ്റു കൊടുത്തില്ല.. കട്ട സപ്പോർട്ടുമായി മമ്മിയും..

പിന്നെയും ചികിത്സ തുടർന്നു. അവളുടെ വേദന കുറഞ്ഞു തുടങ്ങി. ഏതാണ്ട് ഒരു വർഷം ആയപൊഴേക്കും അവള് ഒരു വിധം നടക്കാറായി. പ്രതീക്ഷയുടെ തിരിവെട്ടം കണ്ടുതുടങ്ങി. ദൈവത്തോടുള്ള നന്ദിയായി ഒരാഴ്ച അവളെ ധ്യാനത്തിന് വിട്ടു. എന്ന്നാൽ ആ ധ്യാനത്തിൽ മുട്ടുകുത്താനും കൂടി ദൈവം അവളെ അനുവദിച്ചു.

വർഷങ്ങൾക്ക് ശേഷം ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അതിലൂടെ ഞങ്ങൾക്കായി കുറെ നന്മകളും ദൈവം കാത്തു വച്ചിരുന്നത് മനസ്സിലാകുന്നു. ഒരു വർഷം നഷ്ടപ്പെട്ടെങ്കിലും അവള് നഴ്സിംഗ് പാസായി വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു.. വിവാഹിതയായി.. മിടുക്കരായ രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി..
ധ്യാനം നയിച്ച് അവളുടെ സാക്ഷ്യം കേട്ട Fr Paul Adambukulam ഞങ്ങളുടെ ആത്മീയപിതാവായി. കഴിഞ്ഞ പതിനഞ്ചു വർഷത്തോളം ആയി പിതൃ തുല്യനായി ഞങ്ങളെ സ്നേഹിക്കുന്ന പോൾ അച്ഛൻ!! അന്ന് തുടങ്ങിയ അനുദിന ബലി ഇന്നും തുടരാൻ ദൈവം എനിക്ക് കൃപ തന്നു. പിന്നീടും കഷ്ടപ്പാടുകളും പ്രതിസന്ധികളും ഉണ്ടായപ്പോൾ എന്റെ കുടുംബം സധൈര്യം പറഞ്ഞു “അവളെ എഴുന്നേൽപ്പിച് നടത്തിയ ദൈവത്തിനു ഇതും സാധിക്കും” എന്ന്.

16 വർഷത്തിനു ശേഷവും ഈ ദിവസം അൾത്താരക്ക്‌ മുന്നിൽ നിൽക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കാരണം സങ്കീർതകനോട് ചേർന്ന് ഞാനും പറയാൻ പഠിച്ചു ” ദുരിതങ്ങൾ എനിക്ക് ഉപകാരമായി; തന്മൂലം അങ്ങയുടെ ചട്ടങ്ങൾ ഞാൻ അഭ്യസിച്ചല്ലോ.”

16 years ago this day, June 26, 2004, we received an unpleasant news that my sister, Cynthia, a first year BSc Nursing student, had an accident while climbing down the stairs and she was suffering from backpain. When we first saw it as a mild accident, the forthcoming days, weeks, months, and years, made us understand the impact of that fall.

The nineteen-year-old smart and vibrant girl, confined herself to her bed. She underwent her initial treatment at Kolar Medical College in Karnataka, where she studied, and when there was no significant improvement, the decision was taken to bring her back home due to lack of medical facilities. By that time she was in a desperate need of even the most essential things.So she was admitted to the most famous hospital in Ernakulam. Doctors diagnosed differently day by day.. X-Rays, Scanning.. Medical reports.. In the end, they concluded that she had a spine fracture and it would be harder for her even to walk. We were totally shattered.

After a long hospital stay, the doctors gave up, saying they had nothing to do. When we brought her home, it was difficult for her even for basic needs. We could only cry seeing her suffering so much. Yet the mind kept saying that God would not forsake us.

While some people sympathized, some blamed it. Even when people said that their daughter suffers for the atonement of parents, we believed that it is not the sin of her or our parents but to reveal the glory of God, as Jesus told when he cured the blind.

However, her condition was getting worse. Relatives whispered: “When her mother Jessy dies, who will take care of this daughter?” Such a pathetic situation..but I saw my mother fighting like a warrior and praying with tears in her eyes..

It does not matter to graduate someone who cannot walk in BSc Nursing. The Principal’s attention was drawn to the decision to leave BSc Nursing half way. They insisted that the pre degree certificate would be given back only if we pay a four-year fees because one seat was lost. Desperate situation it was.. After paying a fee of Rs 4 lakh, she might have to walk out even without a degree. She was not ready to give up.

Losing all hope in medical treatment we cried to God. In those days I was staying in a hostel at Cherpunkal. Sr Shinet Maria, who was the warden of the hostel, advised me, “You must go to the Holy Mass every day and pray for your sister. Go to the Eucharistic Adoration on Sundays.” Though I had no great faith I could not resist her, who knew my family well.

Months passed by and treatments did no wonders in her life. One of our relatives said, “All the treatments are almost done. Let us try once at the Indo-American hospital.” The doctors who were so talented gave up and we had no faith in it. But still we decided to take her there. And treatment started under Dr. Biju Raveendran. In just a few days, the doctor understood the reason which so many doctors missed out and she began to walk slowly.

Then came the first year exams.. Those who have work experience in Nursing field said that even if she fails it doesn’t matter but she need to appear for the exams.
Again we took her to her college. It was heart breaking to see her toddle like a little child and struggle to appear for the exams. But she did not give up .. Mummy nursed and supported her totally.

As treatment continued, her pain started to subside. After about a year, she was making a move. We could see rays of hope. As a thanks giving to God she went for one week spiritual retreat. And in that retreat God allowed her to kneel down after more than a year.

Years later, when we look back, we see that God has preserved some good for us through this accident. Although she lost an year, she completed her BSc Nursing degree, worked abroad.. Got married and gave birth to two beautiful angels..Fr Paul Adambukulam, who led the retreat heard her testimony became our spiritual father. Our family has been under his pastoral care for the past 15 years !! God has given me the grace to continue the daily Mass that began then. Later in the days of hardship and adversity, my family boldly said, “God who raised her, will save us from this trouble as well.”

Even after 16 years, this day my eyes were filled with tears as I stood in front of the altar. Because I learned to say along with the Psalmist, “It was good for me to be afflicted so that I might learn your statutes

Treasa Naveen

JY Infopark
By JY Infopark June 27, 2020 13:13
Write a comment

1 Comment

  1. Mathews Jose June 27, 21:03

    Thank you, very inspiring article…

    Reply to this comment
View comments

Write a comment

<