അഞ്ചിൽ ഒരുവൻ….

JY Infopark
By JY Infopark April 27, 2020 19:50

അഞ്ചിൽ ഒരുവൻ….

കഴിഞ്ഞ തിങ്കളാഴ്ച, ഏപ്രിൽ 20ആം തിയതി മുതലാണ് 22ആം തിയതിയുള്ള ഇൻഫോപാർക് ജീസസ് യൂത്ത് prayer group ഷെയറിങ്ങിനു വേണ്ടി കാര്യമായി പ്രാർത്ഥിച്ചു തുടങ്ങിയത് . Lockdown spirituality ആൻഡ് sacrements ഒക്കെയാണ് topics ആയി തന്നത്… അപ്പോൾ ദേവാലയങ്ങൾ സന്ദർശിച്ചുള്ള വിശുദ്ധ കുർബാന മുടങ്ങിയിട്ട് 31 ദിവസം ആയിരുന്നു. ലോക്കഡൗണിൽ ഉള്ള വിശുദ്ധ കുർബാനയെ കുറിച്ചും കുമ്പസാരത്തെ കുറിച്ചുമൊക്കെ ധ്യാനിച്ച് തുടങ്ങിയപ്പോളാണ് ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനക്ക് അഞ്ചു പേരെ അനുവദിക്കുന്ന ഗവണ്മെന്റ് തീരുമാനത്തെക്കുറിച്ചു ആഴമായി ചിന്തിച്ചു തുടങ്ങിയത്. ഈശോയെ എനിക്കും ആ അഞ്ചിലൊരുവനായി , ഒരു ശുശ്രുഷിയായി, ഒരു ദിവസമെങ്കിലും അവസരം കിട്ടിയെങ്കിൽ, ഒരു പ്രാവശ്യമെങ്കിലും ദിവ്യകാരുണ്യം സ്വീകരിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുവാനും പ്രാർത്ഥിക്കുവാനും തുടങ്ങി.


ബുധനാഴ്ച്ച ഏപ്രിൽ 22ആം തിയതി prayer group sharing കഴിഞ്ഞപ്പോൾ വികാരിയച്ചനോട് ഒരു ചാൻസ് ചോദിച്ചാലോ എന്ന ചിന്ത ശക്തമായി. പക്ഷെ ഒരു ശങ്ക , സ്ഥിരമായി ശുശ്രുഷിയാകുന്ന, ദേവാലയത്തിന് ചേർന്ന് വീടുള്ള ആൾക്കാരും, കൈക്കാരൻമാരും, ദേവാലയ സഹായിയും ചേരുമ്പോൾ അഞ്ചാകും പിന്നെ ഞാൻ എങ്ങിനെയാ ചോദിക്കുക? വ്യാഴാഴ്ച, ഏപ്രിൽ 23ആം തിയതി ഉച്ചയായപ്പോൾ അതാ വികാരിയച്ചന്റെ ഒരു മെസ്സേജ് , ഫാമിലി യൂണിറ്റ് whatsapp ഗ്രൂപ്പിൽ … നമ്മുടെ ദേവാലയത്തിലെ തോമാശ്ലീഹായുടെ പെരുന്നാൾ ലൈവ് ആയി ചെയ്യാൻ നല്ല ഒരു കാമറ ഉള്ളവർ അറിയിക്കണം എന്ന് …. അപ്പോളാണ് വീട്ടിൽ ഒരു പഴയ ഹാൻഡി കാമറ ഇരിക്കുന്ന കാര്യം ഓർത്തതും, ജീസസ് യൂത്ത് ജൂബിലി കോൺഫ്രൻസിനും, വുമൺ ലീഡേഴ്‌സ് കോൺഫ്രൻസിനും ലൈവ് ചെയ്ത ടീമിന്റെ പങ്കാളിയായ അനുഭവവും ഉപയോഗപ്പെടുമെന്നും തോന്നിയത്. ഒപ്പം അഞ്ചു പേരിൽ ഒരാളാകാൻ ലഭിക്കുന്ന സുവർണ്ണാവസരത്തിന്റെ സന്തോഷവും. ഉടനെ ലൈവ് ചെയ്യുന്ന ആളെ വിളിക്കുകയും ഉള്ള ചെറിയ സൗകര്യങ്ങളും അറിവുകളും ചേർത്ത് വെച്ച് ലൈവ് സെറ്റ് ചെയ്യാൻ കൂടുകയും ചെയ്തു. അങ്ങിനെ ആ വെള്ളിയാഴ്ച ഏപ്രിൽ 24ആം തിയതി 35 ദിവസങ്ങൾക്ക് ശേഷം ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാൻ ഈശോ തന്നെ ഇടയാക്കി(അതും അച്ഛൻ വാഴ്ത്തിയ വലിയ ഓസ്തിയുടെ പങ്ക് ). ഈശോയ്ക്കും ഞങ്ങളുടെ വികാരിയച്ചന് നന്ദി… (അതുവരെ ഞങ്ങളുടെ ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാന ലൈവ് തുടങ്ങിയിട്ടില്ലാരുന്നു)

അവനിലേക്ക്‌ അടുക്കാനും, അവനെ സ്വീകരിക്കാനുമുള്ള നമ്മുടെ കൊച്ചു ആഗ്രഹവും പ്രാർത്ഥയും പോലും കർത്താവ് വളരെ കരുതലോടെ സ്വീകരിക്കുന്നു എന്നുള്ളതിന് വീണ്ടും ഉറപ്പേകുന്ന അനുഭവമായിരുന്നു ….

ചേർന്ന വന്ന ഒരു ചിന്ത പങ്കുവെക്കട്ടെ… നമുക്കെല്ലാവർക്കും ഏറ്റവും വിശ്വാസത്തോടും ആഗ്രഹത്തോടും തീക്ഷ്ണതയോടും കൂടി പ്രാർത്ഥന തുടെങ്ങിയാൽ നമ്മുടെ ഇപ്പോളത്തെ അവസ്ഥ മാറി എല്ലാവര്ക്കും ദേവാലയത്തിൽ ഒരുമിച്ചു ദൈവത്തെ ആരാധിക്കാനുള്ള അവസ്ഥ ഏറ്റവും വേഗം വരില്ലേ? ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് ഇസ്രായേൽ ജനതയെ മോചിപ്പിച്ച കർത്താവ്, അനുതാപത്തോടെ ദൈവത്തിലേക്ക് ആശ്രയിച്ചു പ്രാർത്ഥിച്ചാൽ പാപത്തിന്റെ അടിമത്തത്തിൽ നിന്നും രോഗത്തിന്റെ അടിമത്തത്തിൽ നിന്നും മോചനം ലഭിക്കില്ല? Thy will be done

Naveen Joseph

JY Infopark
By JY Infopark April 27, 2020 19:50
Write a comment

No Comments

No Comments Yet!

Let me tell You a sad story ! There are no comments yet, but You can be first one to comment this article.

Write a comment
View comments

Write a comment

<