പ്രതീക്ഷയുടെ കിരണങ്ങൾ

JY Infopark
By JY Infopark October 16, 2019 23:09

പ്രതീക്ഷയുടെ കിരണങ്ങൾ

സെപ്തംബർ 15ന് രാവിലെ ഒരു മെസ്സേജ്, “അബി, ജീസസ് യൂത്ത് ഗ്രൂപ്പിലെ ഒരു കുട്ടിക്ക് accident, അവന്റെ ഒരു കാലു പോയെന്നു കേൾക്കുന്നു. പ്രാർത്ഥിക്കണേ “. കാര്യം എന്താണെന്നു അറിയാൻ ഞാൻ അവളെ വിളിച്ചു. ഇടുക്കിയിലുള്ള പയ്യനാ പേര് ഷിജോ, വീട്ടിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടയിൽ സംഭവിച്ച ഒരു accident, വില്ലനായി ഒരു ട്രാൻസ്‌പോർട്ട് ബസ്സിന്റെ രൂപത്തിൽ വന്ന്‌ അവന്റെ ഒരു കാലും കൊണ്ട് പോയി. പ്രാർത്ഥിക്കാൻ പറഞ്ഞു അവൾ ഫോൺ വച്ചു. ഒന്നും മിണ്ടാൻ കഴിയാതെ നിശ്ചലാവസ്ഥയിൽ ആയിപോയി ആ നിമിഷം. പെട്ടന്നു തന്നെ ഞങ്ങളുടെ ഒരു കൊച്ചു പ്രയർ ഗ്രൂപ്പിലേക്ക് prayer request ഇട്ടു. പിന്നീട് അങ്ങോട്ട് കൂറേ പേരുടെ ചോദ്യങ്ങൾ ആരാ, എന്താ,എങ്ങിനെയാ?… എനിക്ക് മറുപടി പറയാൻ ഒന്നേ ഉണ്ടായുള്ളൂ. പ്രാർത്ഥിക്കാം,ദൈവഹിതം നിറവേറട്ടെ 🙏. എന്നാലും എപ്പോഴും അവനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അമ്മുനോട് വിവരങ്ങൾ തിരക്കിക്കൊണ്ടിരുന്നു. എന്തായിരിക്കും അവന്റെ മാനസികാവസ്ഥ എന്നായിരുന്നു എന്നെ അലട്ടികൊണ്ടിരുന്നേ. അപ്പോഴും അമ്മു പറഞ്ഞു’ എല്ലാം accept ചെയ്യാൻ ഉള്ള ധൈര്യം കൊടുക്കാൻ പ്രാർത്ഥിക്കാം എന്ന് ‘. എന്റെ മനസ്സിലും അത് തന്നെ ആയിരുന്നു. നമ്മുക്ക് ഒക്കെ ചിന്തിക്കാവുന്നതേ ഉള്ളൂ അവന്റെ മാനസികാവസ്ഥ, ഉണ്ടായിരുന്ന ഒരു അവയവം ശരീരത്തിൽ നിന്നും പെട്ടന്നു അപ്രീത്യക്ഷമാവുമ്പോൾ അത് ആ വ്യക്തി മാനസികമായും ശാരീരികമായും ഉൾകൊള്ളാൻ കുറെയേറെ പ്രയാസപ്പെടേണ്ടിവരും. ജീവിതം അങ്ങിനെ ആണ്. കൈകുമ്പിളിൽ വരെ കൊണ്ടെത്തിക്കുന്ന സ്വപ്നങ്ങൾ, കണ്ണടച്ച് തുറക്കുമ്പോഴേക്കും കാറ്റത്തു പറക്കുന്ന അപ്പൂപ്പൻ താടി പോലെ ചിറകുവിടർത്തി എവിടേക്കോ പറന്നകന്നു പോയി കാണും. എല്ലാ പ്രതീക്ഷകളും കാറ്റിൽ പറക്കാൻ ഒരു നിമിഷം മതി. ആ നിമിഷം എത്തുന്ന വരെ ഉള്ള തിരക്കു പിടിച്ച യാത്രകൾ, ജീവിതത്തെ മോടിപിടിപ്പിക്കാൻ വേണ്ടി ഉള്ള പരക്കംപാച്ചിലുകൾ… എല്ലാം തകർന്നു വീഴുമ്പോഴാ നമ്മൾ ഒക്കെ ചിന്തിക്കുള്ളു. അത് മാത്രം ആയിരുന്നില്ല ജീവിതം എന്ന്. അപ്പോഴാണ് നമ്മൾ നല്ലതും ചീത്തയും വേർതിരിച്ചറിയുന്നു. കൂടെ നിന്നവരും, കൂടെ ഉണ്ടായിട്ടും പടിയിറങ്ങി പോയവരും, നമ്മളെ വഞ്ചിച്ചവരും, നമ്മുക്ക് വേണ്ടി ജീവിച്ചവരും ഓക്കേ ഇങ്ങിനെ കൺമുമ്പിൽ ഓടി എത്തും.


പക്ഷേ ഞങ്ങൾ ആരും വിചാരിച്ച പോലെ ഒന്നും ഷിജോ ന്റെ കാര്യത്തിൽ സംഭവിച്ചില്ല. അവൻ കുറച്ച് കൂടി ബോൾഡ് ആയി കാര്യങ്ങൾ കൈകാര്യം ചെയ്തു. അവന്റെ കൂടെ ഈശോ ഉണ്ടെന്ന വിശ്വാസം അവനെ തളർത്തിയില്ല. കൈപിടിച്ച് ഉയർത്തി അവനെ ജീവിതത്തിലേക്ക്. കൂടെ നില്കാൻ കൂറേ യൂത്ത് പിള്ളേരും ഉണ്ട്. അവരുടെ ഓക്കേ സപ്പോർട്ട് അവനു വല്ലാത്ത കോൺഫിഡൻസ് കൊടുക്കുന്നുണ്ട്. ഒരു പരിചയവും ഇല്ലാത്ത ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അവനോടു എന്തോ ഒരു അടുപ്പം തോന്നി. ഞാൻ അവന്റെ നമ്പർ വാങ്ങി. പറ്റുമ്പോഴൊക്കെ മെസ്സേജ് വിട്ടു. അവനും ഒരു പരിചയക്കുറവും ഇല്ലാതെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. അപ്പോഴാണ് അറിയുന്നേ വിധി കാലിന്റെ രൂപത്തിൽ മാത്രം അല്ല അവനോടു ക്രൂരത കാട്ടിയതു. 3മാസം മുമ്പ് ആണ് അപ്പച്ചൻ മരിച്ചത്. 2ആൺമക്കൾ അമ്മ, ജീവിതം ഒന്ന് കരക്കെത്തിക്കാൻ ഉള്ള ഓട്ടത്തിനിടയിൽ ഇതും കൂടി. എന്നാലും ഒരു പരാതിയോ പരിഭവമോ കുറ്റപ്പെടുത്താലോ ഒന്നും ഇല്ല. ജീവിതം തിരിച്ചു കിട്ടിയതിനു ദൈവത്തിനോട് നന്ദി മാത്രം. “ഈശോ എനിക്ക് പുതിയ വാതിൽ തുറന്നു തരും എന്ന അവൻ പറയണേ, പിന്നെ നിങ്ങളെ പോലെ ഉള്ളൊരു ഇങ്ങിനെ കട്ട സപ്പോർട്ട് തന്നു കൂടെ നിൽകുമ്പോൾ ഞാൻ എങ്ങിനെ തളരാനാ എന്ന് ഒരു പഞ്ജ് ഡയലോഗ് ഉം “. കൂറേ പേരുടെ പ്രാർത്ഥനയും സഹായവും സ്നേഹവും ശുശ്രുഷയും കരുതലും ഒക്കെ അവന്റെ കൂടെ ഉണ്ട്‌. സഹതാപകണ്ണുകളോടെ നോക്കി കാണാതെ കൂടെ നിന്നു കട്ട സപ്പോർട്ട് കൊടുക്കുന്ന കുറെയേറെ യൂത്ത് പിള്ളേരും. ഷിജോ നമ്മുക്ക് എല്ലാർക്കും ഒരു പാഠം ആണ്. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ കൂറേ പഴിച്ചും സങ്കടപെട്ടും കുറ്റപെടുത്തിയും ഇരിക്കുമ്പോൾ ഇതുപോലെ ഉള്ള ചിലരിലേക്കു ഒന്ന് കണ്ണോടിക്കുന്നതു നല്ലതാണ്. Shijokutta നീയാണ് ശരിക്കും ഞങ്ങൾക്കു ഒക്കെ inspiration തരുന്നത്.;ജീവിതയാത്രയിൽ ഇനിയും കുറെയേറെ സഞ്ചരിക്കുവാൻ ഉണ്ട് നിനക്ക്. അത് മറ്റുളവർക്കു ഒരു പ്രചോദനം ആയി മാറുവാനും നിന്റെ ആഗ്രഹങ്ങളെ സഫലീകരിക്കുവാനും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ….
നിന്റെ സ്വന്തം,
അബിച്ചേച്ചി

Abitha Shaijo

JY Infopark
By JY Infopark October 16, 2019 23:09
Write a comment

3 Comments

 1. BBN October 17, 06:03

  Thanks a lot for ur inspirational words abt our dear shijo

  Reply to this comment
 2. Alwin October 17, 19:43

  Really inspirational words

  Reply to this comment
 3. Denver October 17, 19:59

  God bless!!

  Reply to this comment
View comments

Write a comment

<