വിജയം നൽക്കുന്ന കർത്താവ്

JY Infopark
By JY Infopark November 18, 2019 22:40

വിജയം നൽക്കുന്ന കർത്താവ്

“നീ ഈ ജീസസ് യൂത്തിന്റെ പുറകെ നടന്നിട്ട് എന്ത് കിട്ടി,ഒരു പണിയും ഇല്ലാത്തവർക്ക് പറ്റിയ പണിയാണിത്. നിനക്ക് വേറെ ഒരു പണിയും ഇല്ലേ ?” എന്റെ ചേട്ടനും സുഹൃത്തുക്കളും പലപ്പോഴും എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. പലപ്പോഴും ഇതിനെല്ലാമുള്ള  മറുപടി ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു.( ശത്രുവിന്റെ ബലം അറിഞ്ഞിട്ടു വേണമല്ലോ യുദ്ധത്തിന് പോകാൻ ! ). അവർക്കു നേട്ടങ്ങൾ എന്ന് തോന്നുന്ന പല കാര്യങ്ങളും നേടുവാൻ എന്നെ കൊണ്ട് സാധിച്ചിട്ടില്ല. ഒരു പക്ഷെ എന്നോട് ഉള്ള കരുതൽ കൊണ്ടാവാം അവർ ഇങ്ങനെ ചോദിക്കുന്നത്. എന്നാൽ കഴിഞ്ഞ 7 വർഷം കൊണ്ട് ഞാൻ പലതും നേടി. പലതും പഠിച്ചു, മനസ്സിലാക്കി, ജീവിതത്തിൽ വലിയ മാറ്റങ്ങളും സംഭവിച്ചു. കർത്താവിനോടൊപ്പം ആയിരിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന സന്തോഷവും സ്വാതന്ത്രവും  ആർക്ക് മനസ്സിലാവും ?.

‘നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.’ : യോഹന്നാന്‍ 8 : 32

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ചതും മറക്കാൻ സാധിക്കാത്ത ഓർമ്മകൾ സമ്മാനിച്ചതും 2016 -2017 കാലഘട്ടത്തിൽ 10 മാസത്തോളം പാലായിൽ ആയിരുന്നപ്പോൾ ആണ്.

നമ്മുടെ കർത്താവ് ഓരോരുത്തരുടെയും യോഗ്യതയ്ക്ക് അനുസരിച്ചു അളന്നു തൂക്കി നൽകുന്ന ഒരാളല്ല. മറിച്ചു കുലുക്കി നിറച്ചു കവിയുവോളം നൽകുന്ന ഒരാളാണ്. എനിക്ക് ഒരിക്കലും സാധിക്കില്ല എന്ന് വിചാരിച്ചു ഞാൻ ഉപേക്ഷിച്ച പല കാര്യങ്ങളും, പിന്നീട് കർത്താവ് എന്നെ ഏൽപ്പിക്കുന്നത് ആയി കണ്ടു. അതിൽ ഒന്നു മാത്രമാണ് ഫിനാൻസ് ടീം. ടീമിന് വേണ്ടി  പ്രാർത്ഥിക്കണം എന്ന് പറഞ്ഞപ്പോൾ റോയി ചേട്ടനും ജോബിഷ് ചേട്ടനും പറഞ്ഞത്” ഒന്നിനെയും ഓർത്തു പേടിക്കേണ്ട, നീ ഇരുന്നു പ്രാർത്ഥിച്ചാൽ മാത്രംമതി. ബാക്കിയെല്ലാം കർത്താവ് തന്നുകൊള്ളും” എന്ന്. രൂപയ്ക്കു വേണ്ടി ഞാൻ ആരെയും ഫോൺ വിളിച്ചിട്ടില്ല. ഒന്നിലും ഒരു കുറവുംസംഭവിച്ചിട്ടില്ല. ആഗ്രഹിച്ചതുപോലെ  തന്നെ പലതും നടന്നു. ഒന്നുമില്ലായിമയിൽ നിന്നും ലക്ഷത്തിന്റെ കണക്കുകൾ വരെ എഴുതാൻ സാധിച്ചു. ചെയ്യാൻ സാധിക്കാതെ പോയ പലതും കർത്താവ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നില്ല എന്നുതന്നെ വിശ്വസിക്കുന്നു.

‘തളര്‍ന്നവന്‌ അവിടുന്ന്‌ ബലം നല്‍കുന്നു; ദുര്‍ബലനു ശക്‌തി പകരുകയും ചെയ്യുന്നു.’ ഏശയ്യാ 40 : 29. ‘എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും’ : ഫിലിപ്പി 4 : 13.

നമ്മൾ നേടുന്ന പലതിന്റെയും, നമ്മൾ ആയിരിക്കുന്നതിന്റെയും പിറകിൽ മറ്റു പലരുടെയും പ്രാർത്ഥനയും, വേദനകളും, സമർപ്പണവും ഉണ്ടാവും. ഇത്രയും പറയുമ്പോൾ എബിൻ ചാലി പറഞ്ഞ ഒരു അനുഭവം പറയാതെ ഇരിക്കാൻ പറ്റില്ല. പറഞ്ഞാലേ ഇത് പൂർണ്ണമാകൂ. മാസങ്ങൾ ആയിട്ടും ഫിനാൻസ് ടീം സെറ്റ് ആവാത്ത അവസ്ഥ. കടുത്ത സാമ്പത്തിക പ്രതിസന്ധി. ഈ അവസ്ഥയിൽ പലദിവസവും രാത്രി വൈകി, പലരുമായും ചർച്ചകൾ നടത്തുന്നു. ഒന്നും ശെരിയാവുന്നില്ല. ഒരു ദിവസം രാത്രി 12 മണിക്ക് മീറ്റിംഗ് കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ ഭയങ്കര മഴ. ആ മഴ നനഞു പോകുന്ന വഴി ചേട്ടൻ ഇ അവസ്ഥയെല്ലാം സമർപ്പിച്ചു പ്രാർത്ഥിച്ചു. “ഇതൊക്കെ അങ്ങ് കാണുന്നുണ്ടല്ലോ. കർത്താവെ ഇതിനൊക്കെ ഉള്ള പ്രതിഫലം തരണമേ”  എന്ന്. ആ പ്രാർത്ഥന കർത്താവ് കേട്ടു. അതിന്റെ പ്രതിഫലമാണ് പിന്നീട് ലഭിച്ചതൊക്കെ. ‘ഞാന്‍ നട്ടു; അപ്പോളോസ്‌ നനച്ചു; എന്നാല്‍, ദൈവമാണു വളര്‍ത്തിയത്‌. അതുകൊണ്ട്‌, നടുന്നവനോ നനയ്‌ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ്‌ പ്രാധാന്യം’ : 1 കോറിന്തോസ്‌ 3 : 6-7.

പിന്നീട് പല മേഖലകളിലും കർത്താവ് അഭിഷേകം പകരുന്നത് ഞാൻ കണ്ടു. കുറച്ചു കാലങ്ങൾക്കു മുൻപ് ദിവ്യ, പ്രയർ ഗ്രൂപ്പ് ചെയ്യാമോ എന്ന് ചോദിച്ചു. ഞാൻ ഏതു വരെ ഒരു ഗ്രൂപ്പോ സെഷനോ ചെയ്തിട്ടില്ല. എനിക്ക് പേടിയായിരുന്നു എന്ന് പറയുന്നതാ സത്യം. എങ്കിലും കർത്താവ് അത് ആഗ്രഹിക്കുന്നത് പോലെ എനിക്ക് തോന്നി. ഞാൻ അതിനു സമ്മതിച്ചു. വളരെ നല്ല രീതിയിൽ ചെയ്യാൻ കർത്താവ് എന്നെ സഹായിച്ചു. വലിയ ഒരു അഭിഷേകം ഗ്രൂപ്പിലേക്കു വരുന്നത് പോലെ എനിക്ക് തോന്നി. അതുപോലെ തന്നെ ആണ് ഇതും. കഴിഞ്ഞ ദിവസം  ബ്ലോഗ് പോസ്റ്റ് എഴുതാമോ എന്ന് സിൽജി ചോദിക്കുകയുണ്ടായി. ഞാൻ ഇതു വരെ ഒന്നും എഴുതിയിട്ടില്ല, എഴുതാൻ അറിയത്തും ഇല്ല. എങ്കിലും കർത്താവ് ഇതുo ആവശ്യപെടുന്നു എന്ന് തോന്നുന്നു. അതിനാൽ അവിടുത്തേക്ക്‌ വേണ്ടി പ്രാർത്ഥനയോടെ എഴുതുന്നു.

Jogesh Joby

JY Infopark
By JY Infopark November 18, 2019 22:40
Write a comment

5 Comments

 1. Martin November 20, 22:53

  ‘എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും’ : ഫിലിപ്പി 4 : 13.
  We can do everything through Christ..
  Well written Jogesh..

  Reply to this comment
 2. Dr.Bro November 20, 23:03

  The mentality of the boy who surrendered his 2 Fishes and 5 breads.! Praises be to you Oh Lord!

  Reply to this comment
 3. Nismi November 20, 23:17

  Good one 😀👍

  Reply to this comment
 4. Jittoo November 21, 00:49

  Super 😍😘

  Reply to this comment
 5. Abin November 21, 11:03

  May God bless your wonderful intiative

  Reply to this comment
View comments

Write a comment

<