അവനിൽ ആശ്രയിക്കുന്നവർ

JY Infopark
By JY Infopark August 12, 2019 22:01

അവനിൽ ആശ്രയിക്കുന്നവർ

രണ്ടായിരത്തിയെട്ടിൽ ബാംഗ്ലൂർ സെയിന്റ് ജോൺസ് ആശുപത്രിയുടെ IT ടീമിൽ നിന്ന് ഇൻഫോപാർക്കിലെ ഒരു fortune 100 MNC യിലേക്ക് കൊച്ചി ഓഫീസ് IT Manager ഓഫർ കിട്ടുമ്പോൾ ആകെ ഉണ്ടായിരുന്ന ശക്തി ഈശോയായിരുന്നു . ഓർത്താൽ പേടിക്കാൻ കാരണങ്ങൾ പലത്: IT കമ്പനികളിലോ, MNC കളിലോ യാതൊരു മുൻ പരിചയവുമില്ല, ഞാൻ ഏറ്റെടുക്കാൻ പോകുന്ന ഉത്തരവാദിത്തം എനിക്ക് മുൻപ് ചെയ്തുകൊണ്ടിരുന്നയാൾ അമേരിക്കയിൽ കമ്പ്യൂട്ടർ സയൻസ് ബിരുദവും, ബിരുദാനധര
ബിരുദവും ചെയ്തിട്ടുള്ള നല്ല സ്‌പീരിയൻസ് ഉള്ള, ഭയങ്കര സാലറി വാങ്ങുന്ന ഒരു പുലി (കമ്പനിയെ കുറിച്ചും ജോബ് പൊസിഷനെക്കുറിച്ചും ഒരു അഭിപ്രായം ചോദിക്കാൻ അവിടെ ജോലി ചെയ്യുന്ന ഒരു പഹയനെ വിളിച്ചപ്പോ എന്റെ മുന്ഗാമിയെ കുറിച്ച് അവൻ പറഞ്ഞു പേടിപ്പിച്ച ഭീകര വേർഷൻ. അവനെ വിളിക്കേണ്ടയിരുന്നില്ല എന്ന് വിളിച്ചു വെച്ച് കഴിഞ്ഞപ്പോ തോന്നി) , ഞാനോ സാധാരണ കേരളാ സ്കൂളിലും പോളി ടെക്‌നിക്കലിലും മാത്രം പഠിച്ചുട്ടുള്ള ആവറേജ് ഗഡി. അതിലും ഭീകരമായ ഒരു സത്യം, ഞാൻ ജോയിൻ ചെയ്യുന്നതിന്റെ അന്ന് എന്റെ മുൻഗാമിയുടെ ലാസ്‌റ് വർക്കിംഗ് ഡേയാ , നോ KT, നെക്സ്റ്റ് ഡേ അദ്ദേഹം അമേരിക്കയിലേക്ക് പറക്കുകയും ചെയ്തു, രണ്ടാം ദിവസം മുതൽ സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ i am on my own. അടിപൊളി …

ഇനി സംഭവത്തിലേക്ക് വരാം . എന്റെ കർത്താവേ എൻറെ ദൈവമേ എന്ന് വിളിച്ചു ദിവസമരഭിച്ചവസാനിപ്പിച്ചു കുറച്ചു ദിവസങ്ങൾ കടന്നു പോയി. അധികം വൈകാതെ പെട്ടെന്നൊരു ദിവസം ഞങ്ങടെ കൊച്ചി ഓഫീസിൽ നിന്ന് ആമേരിക്കയിലേയ്കുള്ള കണക്ഷൻ കട്ട് ആയി, ആ കാലത്തു കമ്പനിക്ക് ബാക്കപ്പ് കണക്ഷൻ ഇല്ല. രണ്ടായിരത്തോളം ജോലിക്കാർ ഒന്നും ചെയ്യാനാവാതെ കുത്തിയിരുപ്പ് തുടങ്ങി. ആ വെറുതെയിരിക്കുന്ന കിടാങ്ങളുടെ ഒക്കെ കാർന്നോമ്മാര് (ഞങ്ങളുടെ ബാംഗ്ലൂർ ഹെഡ്ഓഫീസിൽ ഇരിക്കുന്ന VP മാരും , ഡയറക്ടർ മാരും ) ഇമൈലിലുടെ സ്നേഹാന്വേക്ഷണങ്ങൾ (escalation mails) തുടങ്ങി . ഞാൻ എന്റെ ടീമംഗങ്ങളുടെ മുഖത്തു നോക്കി , അവന്മാർ ലാഘവ ബുദ്ധിയോടു കൂടി ഒരു കരുണയുമില്ലാതെ പറഞ്ഞു പഴയ മാനേജർ ഇതൊക്കെ സിമ്പിൾ ആയി ഹാൻഡിലെ ചെയ്യാറുണ്ടായിരുന്നു എന്ന്. ഡിങ്. മണിക്കുറുകൾ കടന്നു പോയി, സ്നേഹാന്വേക്ഷണങ്ങളുടെ രൂപവും ഭാവവും മാറാൻ തുടങ്ങി, high voltage escalations ആയി. എന്റെ ബാംഗ്ലൂർ ഇരിക്കുന്ന ബോസ് എന്തെങ്കിലും സൊല്യൂഷൻ പറയുമെന്ന് വിചാരിച്ചിട്ട് ങേഹേ , നോ റെസ്പോൺസ്. സംഗതി പ്രശ്നം WAN/ MPLS vendor അടുത്ത് ഫൈബർ കട്ട് ആയതാണ്, അതായതു നമുക്ക് ഒന്നും ചെയ്യാനില്ല. അത് പറഞ്ഞിട്ട് കമ്പനിയിലെ കാർന്നോമ്മാര് സമ്മതിക്കുന്നുമില്ല. ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു നോക്കി, ആരുമില്ല സഹായിക്കാൻ. ശക്തമായി ഉള്ളിൽ പ്രാർത്ഥിച്ചു പരിശുദ്ധാത്മാവിന്റെ സഹായമപേഷിച്ചു എസ്കലേഷൻ മൈൽസിന്ന് എല്ലാറ്റിനും കൂടി ഒരു മറുപടി അയച്ചു. മിനുറ്റിൽ അഞ്ചും ആറും എസ്കലേഷൻ ഇമെയിലുകൾ വന്നിരുന്നത് പെട്ടന്ന് നിന്നു . ഒരു 10 മിനിറ്റിന് ശേഷം എല്ലാം ശാന്തമായി എന്ന് കണ്ടപ്പോൾ എന്റെ ബാംഗ്ലൂർ ഉള്ള ബോസ്സ് എനിക്ക് മാത്രമായി ഒരു മെയിൽ അയച്ചു saying, well done my boy. ഇത് വരെ ഈ സാറെവിടെയായിരുന്നു, എല്ലാം കണ്ടു മിണ്ടാതിരിക്കുവാരുന്നല്ലേ സാറെ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു, ഉറക്കെ പറഞ്ഞില്ല.

എന്താണ് ഞാൻ അയച്ച ആ ഈമെയിലിൽ ഉണ്ടായിരുന്നത് എന്ന് എനിക്കോർമ്മയില്ല പക്ഷെ ഒന്നുറപ്പാണ് അത് പരിശുദ്ധാത്മാവാണ് ഡ്രാഫ്റ്റ് ചെയ്‌തത്‌ ഞാനല്ല. കർത്താവ് നമ്മളെ അനാഥരായി വിടുകയില്ല കാരണം വിളിച്ചവൻ വിശ്വസ്തനാണ് എന്ന് അനുഭവിച്ചറിഞ്ഞ, പരിശുദ്ധാത്മാവ് നമ്മുടെ സഹായകമാണ് എന്ന് അനുഭവിച്ചറിഞ്ഞ നിമിഷം . ഈ ജോലി ഞാനായിട്ട് അന്വേഷിച്ചു കണ്ടെത്തിയതാണ് കർത്താവു ആയിട്ട് ക്രമീകരിച്ചതാണെന്നും പ്രാർത്ഥിച്ചു discern ഉറപ്പിച്ചതിന്റെ ഒരു കരുത്തും എന്നും ഒരു ധൈര്യവുമായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഉറപ്പിച്ചു പറയാം.

ആ സംഭവത്തിന് ശേഷം ദൈവത്തിലാശ്രയിച്ചപ്പോൾ മറ്റനേകം ദൈവപരിപാലനയുടെ അനുഭവങ്ങൾ ആ ജോലിയിൽ ഉണ്ടായിട്ടള്ളതും എന്നാൽ പിന്നീട് കുറേ
ബിരുദാനധരബിരുദവും സർട്ടിഫിക്കേഷൻസും ഒക്കെ എടുത്ത് ഞാൻ ഭയങ്കര സംഭവമാണെന്ന് സ്വയം തോന്നിയ കാലത്തു ഇത് പോലത്തെ എസ്കലേഷൻ മൈൽസിനു സ്വന്തം കഴിവിൽ അഹങ്കരിച്ചു മറുപടിയയച്ചു പൊട്ടി പൊളിഞ്ഞു നാണം കെട്ട അനുഭവങ്ങളും ഉണ്ടായിട്ടുള്ളതും മറക്കാനാവില്ല. അത് മറ്റൊരു ബ്ലോഗിനുള്ള സ്കോപ്പ് ഉള്ളതുകൊണ്ട് ഇവിടെ പറയുന്നില്ല. ദൈവത്തിന്റെ ശക്തമായ കരത്തിന്റെ കീഴെ താഴ്മയോടെ നിൽക്കുക തക്ക സമയത്തു അവനുയർത്തുമെന്നും, അവനെ സ്നേഹിക്കുന്നവർക്ക്, അവന്റെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കു എല്ലാം അവൻ നന്മക്കാക്കി മാറ്റുമെന്നും എന്നതും അനുഭങ്ങളുടെ അടിസ്ഥാനം.

Naveen Joseph

JY Infopark
By JY Infopark August 12, 2019 22:01
Write a comment

14 Comments

  1. Jomy August 12, 22:45

    Awesome

    Reply to this comment
  2. ആൽബി August 12, 22:50

    ദൈവത്തിന്റെ ശക്തമായ കരത്തിന്റെ കീഴെ താഴ്മയോടെ നിൽക്കുക തക്ക സമയത്തു അവനുയർത്തും.
    ഒറ്റയടിക്ക് വായിച്ചു തീർത്തിട്ട് ഇരിക്കുമ്പോൾ കർത്താവ് നയിച്ച വഴികൾ ഓർമ്മ വരുന്നു.

    Reply to this comment
  3. Subin August 12, 23:07

    Cheetta. keep me in your precious prayers.

    Reply to this comment
  4. Deepthy August 12, 23:17

    Chettan nalla simple and humble aayitu powerful message deliver cheythu … 🙂 May Holy Spirit always guide you..

    Reply to this comment
  5. Deepthy August 12, 23:18

    Simple, humble, but powerful message 🙂

    Reply to this comment
  6. Alexy August 13, 01:56

    Well written . Nice. Praise God

    Reply to this comment
  7. Jogesh Joby August 13, 11:51

    Awesome post. Really graceful

    Reply to this comment
  8. Arun April 1, 12:17

    Good One , We all had experienced this caring whenever we completely gave it to him

    Reply to this comment
View comments

Write a comment

Click here to cancel reply.

<